പട്ന

Jump to navigation Jump to search
പട്ന
പാടലിപുത്ര
Metropolitan City
Clockwise from top: Gandhi Maidan Marg, Buddha Smriti Park, Skyline near Biscomaun Bhawan, Patna Museum, Gandhi's statue, Mithapur Over Bridge and river Ganga
Clockwise from top: Gandhi Maidan Marg, Buddha Smriti Park, Skyline near Biscomaun Bhawan, Patna Museum, Gandhi's statue, Mithapur Over Bridge and river Ganga
Nickname(s): Ancient village of ‘Patali’[1]
രാജ്യം  India
State ബീഹാർ
മേഖല മഗധ
ഡിവിഷൻ പട്ന
ജില്ല പട്ന
Ward 72 wards
Government
 • Body Patna Municipal Corporation
 • മേയർ Afzal Imam (JDU)
Elevation 53 മീ(174 അടി)
Population (2011)[2]
 • Metropolitan City 16,83,200
 • Density 1,803/കി.മീ.2(4/ച മൈ)
 • Metro[3] 20,46,652
 • Metro rank [[
Demonym(s) Patnaite[4][5]
Languages
 • Spoken ഹിന്ദി, മഗധി, മൈഥലി, ഭോജ്‌പുരി, ഉർദു, ഇംഗ്ലീഷ്[6]
Time zone UTC+5:30 (IST)
PIN 80 XXXX
Telephone code +91-612
ISO 3166 code IN-BR-PA
Vehicle registration BR 01
Sex ratio 1.13 [2] /
Literacy 84.71%
Lok Sabha constituency Patna Parliamentary Constituency, Pataliputra Parliamentary Constituency, Patna Sahib Parliamentary Constituency
Vidhan Sabha constituency Bakhtiyarpur(180), Digha(181), Bankipur(182), Kumhrar(183), Patna Sahib(184), Fatuha(185), Danapur(186), Maner(187), Phulwari-SC(188)
Planning agency Patna Regional Development Authority
Civic agency PMC
Distance from Delhi 1,015 kilometres (631 mi) NE (land)
Climate Cwa (Köppen)
Precipitation 1,100 millimetres (43 in)
Avg. annual temperature 26 °C (79 °F)
Avg. summer temperature 30 °C (86 °F)
Avg. winter temperature 17 °C (63 °F)
Website www.patna.nic.in

ഇന്ത്യൻ സംസ്ഥാനമായ ബിഹാറിന്റെ തലസ്ഥാനമാണ് പട്ന About this sound ഉച്ചാരണം  (ഹിന്ദി: पटना) തുടർച്ചയായി ജനവാസം ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ലോകത്തിലേയ്ക്കും തന്നെ പുരാതനമായ നഗരങ്ങളിൽ ഒന്നാണ് പട്ന.

ആധുനിക പട്ന നഗരം ഗംഗയുടെ തെക്കേ കരയിലാണ്. ഇവിടെ ഘാഗ്ര, സോൻ, ഗൻഡക് എന്നീ നദികൾ ചേർന്ന് ഗംഗ പട്നയുടെ വശത്തുകൂടി ഒഴുകുന്നു. നഗരത്തിനടുത്ത് ഗംഗ കണ്ണെത്താത്ത വീതിയിൽ വിശാലമാണ്.

ഏകദേശം 1,800,000 ജനങ്ങൾ വസിക്കുന്ന പട്ന നഗരം ഏകദേശം 25 കിലോമീറ്റർ നീളവും 9 മുതൽ 10 വരെ കിലോമീറ്റർ വീതിയും ഉള്ളതാണ്.

ബുദ്ധമത, ജൈന തീർത്ഥാടന കേന്ദ്രങ്ങളായ വൈശാലി, രാജ്ഗിർ (രാജ്ഗ്രിഹ), നളന്ദ, ബോധ്ഗയ, പവപുരി, എന്നിവ പട്നയ്ക്ക് അടുത്താണ്. സിഖ് മത വിശ്വാസികൾക്കും പുണ്യനഗരമാണ് പട്ന. സിഖ് മതത്തിലെ പത്താമത്തെയും അവസാനത്തെയും മനുഷ്യ ഗുരു ആയ ഗുരു ഗോബിന്ദ് സിങ്ങ് പട്നയിലാണ് ജനിച്ചത്. മുകളിൽ പറഞ്ഞ എല്ലാ പുണ്യസ്ഥലങ്ങളിലേയ്ക്കുമുള്ള പ്രധാന കവാടമാണ് പട്ന. നഗരത്തിനുള്ളിലും ചുറ്റുമായും ഉള്ള സ്മാരകങ്ങൾ നഗരത്തിന്റെ ചരിത്രത്തെയും പ്രൗഢമായ ഭൂതകാലത്തെയും കുറിക്കുന്നു.

സംസ്ഥാനത്തിന്റെ ഭരണകേന്ദ്രവും ചരിത്ര പ്രധാനമായ നഗരവും എന്നതിലുപരി പട്ന ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രവും ആതുര ശുശ്രൂശാ കേന്ദ്രവും ആണ്. തദ്ദേശീയർക്കിടയിൽ പട്ന നഗരം എന്ന് അറിയപ്പെടുന്ന മതിലുകെട്ടി തിരിച്ച പ്രദേശം ഒരു പ്രധാന വാണിജ്യകേന്ദ്രമാണ്

ചരിത്രം

പാടലീപുത്രം എന്നായിരുന്നു പട്നയുടെ പഴയകാലനാമം. മഗധയിലെ നന്ദവംശത്തില്പ്പെട്ട ബിംബിസാരൻ ആയിരുന്നു വൈശാലി ആക്രമിക്കുന്നതിനായി പാടലീപുത്രത്തിൽ ഒരു കോട്ട പണിതത്. ബിംബിസാരന്റെ പുത്രൻ അജാതശത്രു മഗധയുടെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി[7]. തുടർന്ന് മൗര്യസാമ്രാജ്യകാലത്തും പാടലീപുത്രം അവരുടെ തലസ്ഥാനമായി തുടർന്നു.

ഷേർഷയുടെ കാലത്ത് ഈ നഗരം പുനർനിർമ്മിക്കപ്പെട്ട് പട്ന എന്ന പേരിൽ അറിയപ്പെട്ടു.


അവലംബം

  1. "History of Patna". National Informatics Centre. Government of Bihar. 10 January 10, 2002. Retrieved 2007-09-10.  Check date values in: |date= (help)
  2. 2.0 2.1 "Provisional Population Totals, Census of India 2011; Cities having population 1 lakh and above" (PDF). Office of the Registrar General & Census Commissioner, India. Retrieved 26 March 2012. 
  3. "Provisional Population Totals, Census of India 2011; Urban Agglomerations/Cities having population 1 lakh and above" (PDF). Office of the Registrar General & Census Commissioner, India. Retrieved 26 March 2012. 
  4. Patnaite makes it to records book twice with collection of editorials The Times of India. Retrieved Mar 17, 2013
  5. Dual entry for Patnaite in Limca book Hindustan Times Patna. Retrieved April 28, 2013
  6. "About District". Patna.bih.nic.in. 2004-01-01. Retrieved 2013-12-04. 
  7. ഇഗ്നോയുടെ ഗ്യാൻ വാണി റേഡിയോ, പരിപാടി:കിശോർ ജഗത് (മൗര്യകാലത്തെ പാടലീപുത്രം), പ്രക്ഷേപണം:2008 മാർച്ച് 5പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=പട്ന&oldid=2483587" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.