ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം

Jump to navigation Jump to search
ബംഗ്ലാദേശ്
ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം ലോഗോ.png
ടെസ്റ്റ് പദവി ലഭിച്ചത് 2000
ആദ്യ ടെസ്റ്റ് മത്സരം v ഇന്ത്യ at Bangabandhu National Stadium, ധാക്ക, 10 – 13 നവംബർ 2000
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് 9 (ടെസ്റ്റ്)
9 (ഏകദിനം) [1]
ടെസ്റ്റ് മത്സരങ്ങൾ
- ഈ വർഷം
68
7
അവസാന ടെസ്റ്റ് മത്സരം v England at Old Trafford Cricket Ground, Manchester, 04–06 June 2010
നായകൻ മഷ്റഫെ മൊർട്ടാസ
പരിശീലകൻ ജേമി സിഡൺസ്
വിജയങ്ങൾ/തോൽ‌വികൾ
- ഈ വർഷം
3/59
0/7
12 August 2010-ലെ കണക്കുകൾ പ്രകാരം

ബംഗ്ലാദേശിനെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമായ ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം, ദി ടൈഗേഴ്സ് (The Tigers) എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡാണ് ടീമിന്റെ കാര്യനിർവാഹകർ.

ടെസ്റ്റ് പദവിയും ഏകദിന പദവിയുമുള്ള ബംഗ്ലാദേശ്, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലെ ഒരു പൂർണാംഗമാണ്. 2000മാണ്ട് മുതൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ടെസ്റ്റ് പദവി ഉണ്ട്. ടെസ്റ്റ് പദവി ലഭിക്കുന്ന പത്താമത് ടീമാണ് ബംഗ്ലാദേശ്.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ആദ്യ ഔദ്യോഗിക പര്യടനം ഇംഗ്ലണ്ടിൽ നടന്ന 1979ലെ ഐ.സി.സി. ട്രോഫിയിലായിരുന്നു. ആ പരമ്പരയിൽ അവർ രണ്ട് മത്സരം വിജയിക്കുകയും രണ്ട് മത്സരം പരാജയപ്പെടുകയും ചെയ്തു. ഏഴ് വർഷങ്ങൾക്ക് ശേഷം, 31 മാർച്ച് 1986 ന് ബംഗ്ലാദേശ് അവരുടെ ആദ്യ അന്താരാഷ്ട്ര ഏകദിനം കളിച്ചു. 1986 ഏഷ്യാകപ്പിൽ പാകിസ്താനെതിരെയായിരുന്നു ആ മത്സരം. രാജ്യത്തിലെ ഗ്രാമപ്രദേശങ്ങളിൽ ക്രിക്കറ്റ് കളി വളരെ പെട്ടെന്ന് പ്രശസ്തി നേടി. അവിടെ ധാരാളം വർഷമായി ഫുട്ബോളായിരുന്നു ജനപ്രിയ കളിയായിരുന്നതെങ്കിലും ക്രിക്കറ്റ് ആ പദവി വളരെ പെട്ടെന്ന് നേടിയെടുത്തു. 1997 ൽ മലേഷ്യയിൽ നടന്ന ഐ. സി. സി. ട്രോഫിയിൽ ജേതാക്കളായതാണ് സ്വന്തം രാജ്യത്തിൽ ജനസമ്മിതി ലഭിക്കാൻ കാരണമായത്. ആ പരമ്പര വിജയത്തോടെ 1999 ക്രിക്കറ്റ് ലോകകപ്പിന് അവർ യോഗ്യത നേടി. ആ ലോകകപ്പിൽ അവർ പാകിസ്താനെ തോൽപ്പിച്ചു. എന്നാലും അവർക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. ഏകദിനങ്ങളിലെ അവരുടെ പ്രകടനങ്ങൾ അവർക്ക് 26 ജൂൺ 2000 ൽ ടെസ്റ്റ് പദവി നേടിക്കൊടുത്തു.

പക്ഷേ ടെസ്റ്റ് മത്സരങ്ങളിലെ അവരുടെ പ്രകടനം ഭേദപ്പെട്ടതായിരുന്നില്ല. 2010 മേയ്‌ വരെയുള്ള കണക്കുകൾ പ്രകാരം ബംഗ്ലാദേശ് 68 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് ടെസ്റ്റുകൾ വിജയിച്ചിട്ടുണ്ട്. 57 ടെസ്റ്റുകൾ പരാജയപ്പെട്ട ബംഗ്ലാദേശ് ടീമിന്റെ 33 തോൽവികളും ഇന്നിംഗ്സ് പരാജയമായിരുന്നു.[1] അവരുടെ ഈ പ്രകടനങ്ങൾ മൂലം അവരുടെ ടെസ്റ്റ് പദവി പിൻവലിക്കണമെന്ന് ക്രിക്കറ്റ് ലോകത്തിൽ മുറവിളി കൂട്ടുന്നു.

ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ചരിത്രം

1999

1999 ക്രിക്കറ്റ് ലോകകപ്പിൽ നോർത്താംപ്ടണിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശ് പാകിസ്താനെ 62 റണ്ണുകൾക്ക് അട്ടിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറുകളിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 223 റണ്ണുകളെടുത്തു. എന്നാൽ 161 റണ്ണുകൾ നേടാനേ പാകിസ്താന് കഴിഞ്ഞുള്ളൂ. ബംഗ്ലാദേശ് വിക്കറ്റ് കീപ്പറായ ഖാലിദ് മഷൂദിന്റെ മികച്ച റണ്ണൗട്ടുകളും ഖാലിദ് മഹ്‌മൂദിന്റ മികച്ച ബൗളിങ്ങുമാണ് പാകിസ്താന് വിജയം നിഷേധിച്ചത്. മഹ്‌മൂദ് 10 ഓവറുകളിൽ 31 റണ്ണുകൾ മാത്രം വഴങ്ങി 3 വിക്കറ്റുകളെടുത്തു. മഹ്‌മൂദായിരുന്നു കളിയിലെ കേമൻ. ബാക്കിയുള്ള മത്സരങ്ങളിലെല്ലാം പരാജയപ്പെട്ടതിനാൽ അവർക്ക് സൂപ്പർ സിക്സ് ഘട്ടത്തിലേക്ക് പ്രവേശിക്കാനായില്ല. എന്നാലും പാകിസ്താനെതിരായ ആ വിജയം അവർക്ക് അന്താരാഷ്ട്ര ടെസ്റ്റ് പദവി നേടിക്കൊടുത്തു. എന്നാൽ പാകിസ്താനെതിരായ മത്സരം ഒരു ഒത്തുകളിയായിരുന്നു എന്ന് വിവാദമുയർന്നു.[2]

2000

2000 ൽ ആദ്യമായി അവർ ഒരു ടെസ്റ്റ് മത്സരം കളിച്ചു. ധാക്കയിൽ വെച്ച് ഇന്ത്യക്കെതിരെയായിരുന്നു അത്. ആ മത്സരത്തിൽ ബംഗ്ലാദേശ് 9 വിക്കറ്റുകൾക്ക് ഇന്ത്യയോട് പരാജയപ്പെട്ടു.[3]

2001

2001 ൽ ബംഗ്ലാദേശ് എട്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. ഏപ്രിലിൽ അവർ സിംബാബ്‌വേയിലേക്ക് പര്യടനം നടത്തി. അവിടെ കളിച്ച രണ്ട് മത്സരവും അവർ പരാജയപ്പെട്ടു.[1]സിംബാബ്‌വേക്കെതിരായി നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരക്കായി നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പായി പാകിസ്താനോടും ശ്രീലങ്കയോടും ഓരോ ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. ആ രണ്ട് മത്സരത്തിലും അവർ ഇന്നിംഗ്സ് പരാജയം നേടി.[1]സിംബാബ്‌വേക്കെതിരായുള്ള ധാക്കയിലെ ആദ്യ ടെസ്റ്റിൽ അവർ സമനില കൊണ്ട് രക്ഷപ്പെട്ടു. ആ മത്സരത്തിലെ അവസാന രണ്ട് ദിവസങ്ങിളിലെ കളി മുഴുവനായും മഴ തടസ്സപ്പെടുത്തി. കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 7 വിക്കറ്റുകൾ ബാക്കി നിൽക്കെ 213 റണ്ണുകൾക്ക് പിന്നിലായിരുന്നു. ഏഴ് ടെസ്റ്റുകൾക്ക് ശേഷമാണ് ബംഗ്ലാദേശ് ആദ്യമായി പരാജയം ഒഴിവാക്കിയത്. എന്നാൽ രണ്ടാം ടെസ്റ്റ്, സിംബാബ്‌വേ 8 വിക്കറ്റുകൾക്ക് സ്വന്തമാക്കി.[1] അതോടെ പരമ്പരയും സിംബാബ്‌വേ നേടി. അതിനു ശേഷം അവർ ആദ്യമായി ന്യൂസിലൻഡിലേക്ക് പര്യടനം നടത്തി. ആ പരമ്പരയിലുണ്ടായിരുന്ന രണ്ട് മത്സരങ്ങളിലും അവർ പരാജിതരായി.[1]

2002

2002 ൽ രണ്ട് മത്സരങ്ങൾ വീതമുള്ള നാല് പരമ്പരകൾ ബംഗ്ലാദേശ് കളിച്ചു. പാകിസ്താൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരെയായിരുന്നു ആ പരമ്പരകൾ. എട്ട് മത്സരങ്ങളും അവർ പരാജയപ്പെട്ടു. അതിലെ ആറ് മത്സരങ്ങളും അവർ ഇന്നിംഗ്സിനാണ് പരാജയപ്പെട്ടത്.[1]

2003

സെപ്റ്റംബറിൽ അവർ ആദ്യ ടെസ്റ്റ് വിജയത്തിന്റെ വളരെ അടുക്കലെത്തി. എന്നാൽ പാകിസ്താനെതിരായുള്ള ആ മത്സരത്തിൽ അവർ ഒരു വിക്കറ്റിന് പരാജയപ്പെട്ടു. ആ മത്സരത്തിൽ അലോക് കപാലി പാകിസ്താനി ബാറ്റ്സ്മാന്മാർക്കെതിരെ ഹാട്രിക് നേടി.

2004

ഡിസംബറിൽ അവരുടെ 100 ആമത് ഏകദിന മത്സരത്തിൽ അവർ ഇന്ത്യക്കെതിരെ വിജയം നേടി.[4] ടെസ്റ്റ് പദവിയുള്ള ഒരു ടീമിനെതിരായുള്ള അവരുടെ മൂന്നാമത് ജയമായിരുന്നു അത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.