ബദിയടുക്ക

ബദിയടുക്ക
ಬದಿಯಡ್ಕ
—  Town  —
ബദിയടുക്ക is located in Kerala
ബദിയടുക്ക
ബദിയടുക്ക
Location in Kerala, India
നിർദേശാങ്കം: 12°35′0″N 75°4′0″E / 12.58333°N 75.06667°E / 12.58333; 75.06667Coordinates: 12°35′0″N 75°4′0″E / 12.58333°N 75.06667°E / 12.58333; 75.06667
Country  India
State Kerala
District Kasaragod
സർക്കാർ
 • Body Panchayath
വിസ്തീർണ്ണം
 • ആകെ 67.8 കി.മീ.2(26.2 ച മൈ)
ജനസംഖ്യ(2011)
 • ആകെ 34,207
 • ജനസാന്ദ്രത 500/കി.മീ.2(1/ച മൈ)
Languages
 • Official മലയാളംMalayalam, English
 • Other languages തുളു ഭാഷ, കന്നഡ, കൊറഗ, കൊങ്കണി, ബ്യാരി, മറാത്തി[1]
സമയ മേഖല IST (UTC+5:30)
PIN 671551
Telephone code 04998 (Peradala Exchange, Uppala SDE)
വാഹനരജിസ്ട്രേഷൻ KL-14
Nearest city Kasaragod (20 km)
Lok Sabha constituency കാസറഗോഡ്
Vidhan Sabha constituency Kasaragod
Civic agency Panchayath

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് ബദിയടുക്ക. [2]

ഈ പേരിന്റെ ഉദ്ഭവം ബദി (ക്ഷേത്രം, അടുക്ക) യിൽ നിന്നാണ്. ഇന്ന് ഈ ക്ഷേത്രം കിന്നിമണീ പൂമണി എന്നറിയപ്പെടുന്നു. പഴയ ക്ഷേത്രവും ബദിയടുക്ക തന്നെയുണ്ട്. ഈ സ്ഥലം ഒരു കുന്നിന്റെ മുകളിൽ ആണ്.അവിടെ നിന്നും നോക്കിയാൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിസൗന്ദര്യം കാണാം. കർണ്ണാടകത്തിലേക്കുള്ള പ്രധാനപാത ഈ ടൗൺ വഴിയാണ് കടന്നു പോകുന്നത്. കുമ്പള, ഉപ്പള, കാസർഗോഡ്, മുള്ളേരിയ, മെർക്കാറ, പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള ഉപമാർഗ്ഗമാണ് ബദിയടുക്ക. ബോലുക്കട്ട എന്നു പേരുള്ള ഒരു സ്പോർട്സ്, ക്രിക്കറ്റ് ഗ്രൗണ്ട് ഉണ്ട് ബദിയടുക്കയിൽ. കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന പെർഡാല പള്ളിയിൽ രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തുന്ന ഉറൂസ് വളരെ പ്രശസ്തമാണ്. പെർഡാല ഉദാനേശ്വര ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവം മറ്റു സമുദായത്തിലും പ്രസിദ്ധമാണ്. ഈയടുത്ത് ബദിയടുക്കയിൽ നിന്നും കുമ്പളയിലേക്കുള്ള റോഡ് നാലുവരിയാക്കുന്നതിന് സർക്കാർ പദ്ധതി തുടങ്ങിയിരുന്നു.

സാമ്പത്തികം

അടയ്ക്കയാണ് ഇവിടുത്തെ പ്രധാന കൃഷി. തേങ്ങ, റബ്ബർ, കശുവണ്ടി, കൊക്കോ എന്നിവയും ഇവിടുത്തെ പ്രധാന വിളവുകളാണ്. ബീഡി നിർമ്മാണം (വിവിധ ബ്രാന്റ്) ഇവിടുത്തെ പല കുടുംബങ്ങളുടേയും തൊഴിലാണ്. കൊറഗ എന്നു പേരുള്ള ഒരു ഗോത്രസമൂഹത്തിന്റെ കോളനിയും ബദിയടുക്കയിൽ ഉണ്ട്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന, പ്രത്യേകിച്ച് പടിഞ്ഞാറൻ ഏഷ്യയിൽ, നിന്നുള്ള വരുമാനം ഇവിടുത്തെ ഒരു പ്രധാന സാമ്പത്തിക സ്രോതസ്സാണ്.

സ്പോർട്സ്

ഫുട്ബോളിനും ക്രിക്കറ്റിനും വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു ഗ്രാമമാണ് ബദിയടുക്ക. മറ്റു കായിക മത്സരങ്ങളായ വോളിബോൾ, കബഡി, ബാഡ്മിന്റൺ എന്നിവയും ഇവിടെ പരിശീലിച്ചിച്ച് പോരുന്നു. ബോലുക്കട്ട സ്റ്റേഡിയം പോലുള്ള പ്രധാന സ്റ്റേഡിയങ്ങളും ബദിയടുക്ക ഉണ്ട്. ഗ്രാമീണ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പ്രദേശത്തെ അറിയപ്പെടുന്ന ക്ലബ് ആണ്. ജില്ലയിലെ ഏറ്റവും പഴക്കമുള്ള ക്ലബും ഇതാണ്.

കാലാവസ്ഥ

ബദിയടുക്ക ഒരു ഊഷ്ണമേഖലാ പ്രദേശമാണ്. വർഷത്തിൽ പല മാസങ്ങളിലും ഇവിടെ മഴ ലഭിക്കുന്നുണ്ട്. വളരെ ചുരുങ്ങിയ കാലം മാത്രമേ ഇവിടെ വരണ്ട കാലാവസ്ഥ ഉള്ളൂ. ഇവിടുത്തെ ശരാശരി വാർഷിക താപനില 27.1 ഡിഗ്രി സെൽഷ്യസ് ആണ്. ഏതാണ്ട് 3801 മില്ലിമീറ്റർ ജലം ഇവിടെ വർഷത്തിൽ ലഭിക്കുന്നുണ്ട്. ജനുവരിയാണ് ഏറ്റവും വരൾച്ചയനുഭവപെടുന്ന മാസം. 1 മില്ലിമീറ്റർ ജലം മാത്രമേ ലഭിക്കുകയുള്ളൂ അപ്പോൾ. ഏറ്റവും കൂടുതൽ ജലം ലഭിക്കുന്നത് ജുലായി മാസത്തിലാണ്. ഏതാണ്ട് 1178 മില്ലിമീറ്റർ. താപം കൂടുതൽ അനുഭവപ്പെടുന്നത് ഏപ്രിൽ മാസത്തിലാണ്. അപ്പോൾ ശാരാശരി 29.2 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെടും. ജുലായിൽ ഇവിടുത്തെ താപനില ഏതാണ്ട് 25.9 ഡിഗ്രി സെൽഷ്യസ് ആണ്. ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

Climate Table
മാസം ജനുവരി ഫെബ്രുവരി മാർച്ച് ഏപ്രിൽ മെയ് ജൂൺ ജുലായ് ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ നവംബർ ഡിസംബർ Year
ശരാശരി കൂടുതൽ °C (°F) 31

(88)

31

(88)

32

(90)

33

(91)

32

(90)

29

(84)

28

(82)

28

(82)

29

(84)

30

(86)

31

(88)

32

(90)

33

(91)

ശരാശരി കുറവ് °C (°F) 22

(72)

23

(73)

24

(75)

26

(79)

26

(79)

24

(75)

24

(75)

24

(75)

24

(75)

24

(75)

23

(73)

22

(72)

22

(72)

ശരാശരി മഴ ലഭ്യത mm (inches) 1

(0.04)

1

(0.04)

4

(0.16)

46

(1.81)

234

(9.21)

992

(39.06)

1,178

(46.38)

698

(27.48)

337

(13.27)

215

(8.46)

76

(2.99)

19

(0.75)

3,801

(149.65)

ശരാശരി മഴ ലഭിക്കുന്ന ദിവസങ്ങൾ(≥ 0.1 mm) 0 0 1 3 10 26 30 26 20 13 6 1 136
ശരാശരിആർദ്രത(%) 62 66 68 71 71 87 89 88 85 79 73 65 75

സംസ്ഥാന സർക്കാർ കാര്യാലയങ്ങൾ

  • ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസ്
  • ബദിയടുക്ക പഞ്ചായത്ത്.
  • അസിസ്റ്റന്റ് വിദ്യാഭ്യാസ കാര്യാലയം, കുമ്പള, ബദിയടുക്ക.[3]
  • പെർഡാല പോസ്റ്റ് ഓഫീസ് [4]
  • കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസ്
  • പി ഡബ്ള്യു ഡി എഞ്ചിനീയർ ഓഫീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എച്ച് എസ് ബദിയടുക്ക [5][6]
  • നവജീവന ഹൈസ്കൂൾ, പെർഡാല
  • വിദ്യാഗിരി. എസ്. എ. ബി. എം. പഞ്ചായത്ത് യു. പി. സ്കൂൾ
  • ഉദയഗിരി എസ്. എസ്. എ. എൽ. പി. എസ്. ഉദയഗിരി
  • ഗവണ്മെന്റ് വെൽഫെയർ എൽ പി എസ് ബേള
  • ചെൻടിക്കാന എ. ജെ. ബി. എസ്
  • കിളിംഗാർ എ എൽ പി സ്കൂൾ
  • കുഞ്ചാർ എ. എൽ പി സ്കൂൾ
  • പെർഡാല എം. എസ്. സി. എൽ. പി. എസ്
  • ശ്രീ ഭാരതി വിദ്യാപീഠ, ബദിയടുക്ക
  • ഹോളി ഫാമിലി കോൺവെന്റ് സ്കൂൾ

ജനസംഖ്യ

2001ഇൽ നടന്ന സെൻസസ് പ്രകാരം 10138 ആണ് ബദിയടുക്കയിലെ ജനസംഖ്യ. അതിൽ 5152 പുരുഷന്മാർ ആണ്. 4986 സ്ത്രീകളും. [2]

ഗതാഗതം

കർണ്ണാടകവുമായും കാസർഗോഡ് ടൗണുമായും പുത്തൂർ, സുള്ള്യ, മംഗലാപുരം എന്നീ വഴികളിലൂടെ ഈ ഗ്രാമം ബന്ധപ്പെട്ടു കിടക്കുന്നു. നേരിട്ട് പുത്തൂർ വഴി ബാംഗ്ളൂർ പോകുന്ന ബസ്സും ഇവിടെ ലഭ്യമാണ്.

അനുബന്ധം

  1. http://www.onefivenine.com/india/villages/Kasaragod/Manjeshwar/Badiyadka
  2. 2.0 2.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: 8 December 2008. ശേഖരിച്ചത് 2008-12-10. 
  3. http://www.ceo.kerala.gov.in/pdf/BLO/bloksd.pdf
  4. Welcome to the Indiapost Website
  5. higher secondary schools in kasargode district kerala
  6. Higher Secondary Schools - Kasaragod :: STATE OF KERALA :: The Ultimate Destination of Kerala Information
"https://ml.wikipedia.org/w/index.php?title=ബദിയടുക്ക&oldid=2448476" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.