ബനാറസ് (ചലച്ചിത്രം)

Jump to navigation Jump to search
ബനാറസ്
സംവിധാനം നേമം പുഷ്പരാജ്
നിർമ്മാണം എം.ആർ. നായർ
കഥ എം.ആർ. നായർ
തിരക്കഥ ചെറിയാൻ കല്പകവാടി
അഭിനേതാക്കൾ വിനീത്
ദേവൻ
കാവ്യ മാധവൻ
നവ്യ നായർ
സംഗീതം എം. ജയചന്ദ്രൻ
ഛായാഗ്രഹണം പി. സുകുമാർ
ഗാനരചന ഗിരീഷ് പുത്തഞ്ചേരി
പിരപ്പൻ‌കോട് മുരളി
ചിത്രസംയോജനം പി.സി. മോഹനൻ
സ്റ്റുഡിയോ കാസി ഫിലിംസ്
വിതരണം അരോമ റിലീസ്
റിലീസിങ് തീയതി 2009 ഏപ്രിൽ 7
സമയദൈർഘ്യം 128 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

നേമം പുഷ്പരാജിന്റെ സംവിധാനത്തിൽ വിനീത്, ദേവൻ, കാവ്യ മാധവൻ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ, നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള, ഒരു മലയാളചലച്ചിത്രമാണ് ബനാറസ്. കാശി ഫിലിംസിന്റെ ബാനറിൽ എം.ആർ. നായർ നിർമ്മാണം ചെയ്ത ഈ ചിത്രം അരോമ റിലീസ് വിതരണം ചെയ്തിരിക്കുന്നു. എം.ആർ. നായർ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ചെറിയാൻ കൽ‌പകവാടി ആണ്.

അഭിനേതാക്കൾ

സംഗീതം

ഗിരീഷ് പുത്തഞ്ചേരി, പിറപ്പൻ‌കോട് മുരളി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് ഔസേപ്പച്ചൻ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. മധുരം ഗായതി മീര – സുദീപ് കുമാർ, ശ്രേയ ഘോഷാൽ
  2. ശിവഗംഗേ ശിവാംഗനേ – കെ.ജെ. യേശുദാസ്
  3. ചാന്ത് തൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ – ശ്രേയ ഘോഷാൽ, കോറസ്
  4. കൂവരം കിളി പൈതലേ – വിജയ് യേശുദാസ്, ശ്വേത മോഹൻ
  5. തിരിചീ നസർ – ഉസ്താദ് ഫയാസ് ഖാൻ
  6. ശിവ ഗംഗേ ശിലാംഗനേ – സുജാത മോഹൻ
  7. ഫോക്ക് ഡ്രാമ – സുദീപ് കുമാർ (ഗാനരചന: പിറപ്പൻ‌കോട് മുരളി)

അണിയറ പ്രവർത്തകർ

പുരസ്കാരങ്ങൾ

ഈ ചിത്രത്തിലെ "ചാന്തു തൊട്ടില്ലേ" എന്ന ഗാനത്തിന്‌ ശ്രേയ ഘോഷാൽ 2009-ലെ മികച്ച പിന്നണിഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി

പുറത്തേക്കള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=ബനാറസ്_(ചലച്ചിത്രം)&oldid=2332733" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.