ചെണ്ടുമല്ലി

(ബന്ദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചെണ്ടുമല്ലി
Tagetes erecta, Burdwan, West Bengal, India 19 01 2013.jpg
Scientific classification
Kingdom: സസ്യം
(unranked): സപുഷ്പി
(unranked): യൂഡികോട്സ്
(unranked): ആസ്റ്റെറൈഡ്സ്
Order: Asterales
Family: ആസ്റ്റ്രേസീ
Genus: Tagetes
Species: T. erecta
Binomial name
Tagetes erecta
L.

ഓറഞ്ച് കലർന്ന മഞ്ഞനിറത്തിൽ മനോഹരമായ പൂക്കളുണ്ടാകുകയും ഇലകൾക്ക് രൂക്ഷഗന്ധവുമുള്ള ഒരു പൂച്ചെടിയാണ് ചെണ്ടുമല്ലി. പൂന്തോട്ടങ്ങളിൽ ഒരു അലങ്കാരസസ്യമായി ഇവയെ വളർത്തുന്നു. ഒന്നു മുതൽ മൂന്നടി വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം ഒരു കുറ്റിച്ചെടിയാണ്. ചെണ്ടുമല്ലി ഒറ്റക്കൊ കൂട്ടമായോ വളരാറുണ്ട്. തണ്ടിൽ രണ്ട് വശത്തേക്കും നിൽക്കുന്ന ഇലകളാണ് ഇതിനുള്ളത്.

അപരനാമങ്ങൾ

മലയാളത്തിൽ‌ത്തന്നെ ചെട്ടിമല്ലി, ജണ്ടുമല്ലി, ബന്തി, കൊണ്ടപ്പൂവ് എന്നിങ്ങനെ വിവിധ നാമങ്ങളിൽ ഈ സസ്യം അറിയപ്പെടുന്നു. ചെട്ടിപ്പൂ എന്നാണ്‌ മലബാർ ഭാഗങ്ങളിൽ അറിയപ്പെടുന്നത്‌. ഇംഗ്ലീഷിൽ മാരിഗോൾഡ് (Marigold) എന്നാണ് പേര്. സംസ്കൃതത്തിൽ സ്ഥൂലപുഷപം,ഗണ്ഡുപുഷ്പം,ഗണ്ഡുകപുഷ്പം എന്നീ നാമങ്ങളിൽ അറിയപ്പെടുന്ന ചെണ്ടുമല്ലി മറാഠിയിൽ ഝേംഡൂ ഫൂൽ (झेंडूफूल), ഹിന്ദിയിൽ ഗേംദാ ഫൂൽ (गेंदा फूल) എന്നിങ്ങനെ അറിയപ്പെടുന്നു.

ചരിത്രം

മല്ലികയുടെ ജന്മദേശം മെക്സിക്കോയാണ്. പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ തന്നെ ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സാധാരണ പനി, ഗർഭാശയസംബന്ധമായ പ്രശ്നങ്ങൾ മുതലായവ ചികിൽസിക്കുവാൻ അന്നു കാലം മുതൽ തന്നെ മല്ലിക ഉപയോഗിച്ചിരുന്നു. മധ്യകാലഘട്ടത്തിൽ വിലകൂടിയ കുങ്കുമത്തിന് പകരമായി തുണികൾക്ക് നിറം കൊടുക്കുന്നതിനും പത്തൊമ്പതാം നൂറ്റാണ്ട് മുതൽ തൊലിപ്പുറത്തെ പുണ്ണ്, എക്സീമ മുതലായവ ചികിത്സിക്കുന്നതിനും ഇവയെ ഉപയോഗിച്ചിരുന്നു.[1]

ഔഷധഗുണങ്ങൾ

ചെണ്ടുമല്ലിക്ക് വിരശല്യം,ദഹനക്കേട്,മൂത്രവർദ്ധന,ആർത്തവ സംബന്ധിയായ പ്രശ്നങ്ങൾ, മലബന്ധം മുതലായവ ശമിപ്പിക്കാനുള്ള കഴിവുണ്ട് . ഇതിന്റെ വേരിന് വിരകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. പൂവിൽ നിന്നെടുക്കുന്ന സത്ത് ഒരു അണുനാശിനിയുമാണ്.[2]

ഉപയോഗങ്ങൾ

ഇതിന്റെ പൂവ് അർശ്ശസ്, നേത്രരോഗങ്ങൾ മുതലായവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. സസ്യം മുഴുവനായി ബ്രോങ്കൈറ്റിസ്,ജലദോഷം,വാതം മുതലായവക്കും വേര് വിരശല്യത്തിനുള്ള ചികിത്സക്കും ഉപയോഗിച്ചു വരുന്നു. പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങളിലും ചെണ്ടുമല്ലികപ്പൂവിന് വലിയ പ്രാധാന്യമുണ്ട്.പൂക്കളമിടാൻ ധാരാളമായി ഉപയോഗിക്കുന്നു.

ഇവകൂടി കാണുക

ചിത്രശാല


ബാഹ്യകണ്ണികൾ

അവലംബം

  1. http://www.hindu.com/thehindu/mag/2003/02/09/stories/2003020900660800.htm
  2. http://www.impgc.com/plantinfo_A.php?id=900&bc=
"https://ml.wikipedia.org/w/index.php?title=ചെണ്ടുമല്ലി&oldid=2756674" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.