ബയോസ്

(ബയൊസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബയോസ്: ബേസിക് ഇൻപുട്ട്/ഔട്ട്പുട്ട് സിസ്റ്റം
AwardBIOS CMOS Setup Utility.png
Phoenix AwardBIOS CMOS (non-volatile memory) Setup utility on a standard PC
സംഭരിച്ചു വെച്ചിരിക്കുന്നത്:
സാധാരണ ഉല്പാദകര്:

ബേസിക് ഇൻപുട്ട്/ഔട്ട്‌പുട്ട് സിസ്റ്റം (ഇംഗ്ലീഷ്: Basic Input Output System) എന്നതിന്റെ ചുരുക്കെഴുത്താണ് ബയോസ് (BIOS)[1] [2]. പലപ്പോഴും ബൈനറി ഇൻപുട്ട്/ഔട്ട്‌പുട്ട് സിസ്റ്റം, ബേസിക് ഇന്റെഗ്രേറ്റഡ് ഓപറേറ്റിങ്ങ് സിസ്റ്റം, ബിൽറ്റ് ഇൻ ഓപറേറ്റിങ്ങ് സിസ്റ്റം എന്നൊക്കെ ഇത് തെറ്റായി വിവരിക്കാറുണ്ട്. ഒരു പേർസണൽ കമ്പ്യൂട്ടറിൽ സ്ഥിരമായി അടക്കം ചെയ്തിരിക്കുന്ന ഒരു പ്രോഗ്രാം ആണ് ബയോസ്. ആദ്യമായി വൈദ്യുതി നൽകുമ്പോൾ ഈ പ്രോഗ്രാം ആണ് പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടറിലുള്ള പ്രധാന ഹാർഡ്‌വെയർ ഘടകങ്ങളെ ഓപറേറ്റിംങ്ങ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രത്യേക സോഫ്റ്റ്‌വെയറാണിത്. സാധാരണയായി മദർബോർഡിലുള്ള ഫ്ലാഷ് മെമ്മറി ചിപ്പിലോ, റീഡ് ഒൺലി മെമ്മറി ചിപ്പിലോ (ROM) ഇത് സംഭരിച്ചുവെക്കുന്നു. ഹാർഡ് ഡിസ്ക് ഡ്രൈവ്, ഫ്ലോപ്പി ഡിസ്ക് ഡ്രൈവ്, ഒപ്റ്റികൽ ഡിസ്ക് ഡ്രൈവ്, തുടങ്ങിയ ഹാർഡ്‌വേയർ ഘടകങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തനം ആരംഭിക്കലാണ് ബയോസിന്റെ പ്രാ‍ഥമിക ചുമതല. തന്മൂലം മറ്റു മീഡിയകളിൽ സൂക്ഷിച്ചിരിക്കുന്ന സോഫ്റ്റ്‌വേയറുകൾക്ക് യന്ത്രത്തിന്റെ പ്രവർത്തനം മനസ്സിലാക്കി മുന്നോട്ട് പോകുവാൻ അവസരമൊരുക്കുന്നു.

അവലംബം

  1. IBM Personal Computer Technical Reference manual, IBM Corporation, First Edition, Revised March 1983, page iii
  2. Mukherjee, Anindya; Narushoff, Paul (1993), Programmer's Guide to the AMIBIOS, Windcreat/McGraw-Hill, ഐ.എസ്.ബി.എൻ. 0-07-001561-9 
"https://ml.wikipedia.org/w/index.php?title=ബയോസ്&oldid=1934359" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.