ബറാൻ

(ബറാൻ‍ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബറാൻ
ചിത്രത്തിന്റെ DVD കവർ ആർട്ട്
സംവിധാനംമജീദ് മജീദി
നിർമ്മാണംമജീദ് മജീദി
ഫൗദ് നഹാസ്
രചനമജീദ് മജീദി
അഭിനേതാക്കൾഹൊസൈൻ അബ്ദീനി
സഹ്റ ബഹ്റമി
മുഹമ്മദ് ആമിർ നജി
അബ്ബാസ് റഹ്മി
ഗുലാം അലി ബക്ഷി
സംഗീതംഅഹമദ് പെജമാൻ
വിതരണംMiramax Films (US)
റിലീസിങ് തീയതി31 ജനുവരി 2001 (Iran:Tehran Fajr Film Festival)
സമയദൈർഘ്യം94 മിനിറ്റ് languages = പേർഷ്യൻ (പാർസി, ദാരി), അസേരി-തുർക്കിഷ്

ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ ഒരു ചിത്രമാണ് ബറാൻ (മഴ). [1]

കഥാസംഗ്രഹം

അഫ്ഗാൻ യുദ്ധകാലത്ത് ഇറാനിലെത്തിയ അഭയാർത്ഥികളുടെ ദുരിതങ്ങളും കെട്ടിട നിർമ്മാണതൊഴിലാളിയായ ലത്തീഫിന്റെ ,അഫ്ഗാൻ അഭയാർത്ഥിയായ ബറാനോടുള്ള നിശ്ശബ്ദപ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭയാർത്ഥികൾ അവർക്കുള്ള ക്യാമ്പുകളിൽ നിർബന്ധമായും താമസിക്കണമായിരുന്നു. അതിനാൽ അവർക്ക് ജോലിസ്ഥലത്ത് എത്തുന്നതിന് കുറേ ദൂരം സഞ്ചരിക്കേണ്ടി വന്നിരുന്നു.മാത്രമല്ല തിരിച്ചറിയൽ കാർഡ് ജോലി ചെയ്യുന്നതിന് ആവശ്യമായി വന്നു.നിയമവിരുദ്ധമായി ജോലിചെയ്തിരുന്ന നജാഫിന് അപകടം പറ്റിയപ്പോൾ അയാളുടെ മകൻ റഹമത്ത് പകരം വന്നു. എന്നാൽ അയാൾക്ക് കഠിനമായ ജോലി ചെയ്യാൻ കഴിവില്ലാത്തതിനാൽ ലത്തീഫ് ചെയ്യതിരുന്ന ഭക്ഷണം പാകം ചെയ്യൽ റഹമത്തിന് നൽകുകയും പകരം ലത്തീഫ് പണിസാധനങ്ങൾ ചുമക്കേണ്ടതായി വന്നു. അതിനാൽ അയാൾക്ക് റഹമത്തിനോട് കലശലായ വിരോധം ഉണ്ടായി.എന്നാൽ റഹമത്ത് നജാഫിന്റെ മകൾ ബറാനാണ് എന്ന് മനസ്സിലായപ്പോൾ അയാൾക്ക് സഹതാപം തോന്നുകയും ക്രമേണ പ്രണയമായി മാറുകയും ചെയ്തു.അയാൾക്ക് ഒരിക്കൽ അനധികൃതമായി ജോലി ചെയ്യുന്ന അഫ്ഗാൻകാരെ പിടികൂടാൻ വന്ന ഇറാനിയൻ ഉദ്യോഗസ്ഥരിൽ അവളെ രക്ഷിക്കാൻ സാധിക്കുകയും ചെയ്തു. ഇതിനുശേഷം ബറാൻ ജോലിസ്ഥലം മാറ്റുകയും ചെയ്തു.എന്നാൽ ലതീഫ് പല സ്ഥലങ്ങളിലും അവളെ അന്വേഷിച്ച് നടന്നു.ഒരു പുഴയുടെ തീരത്ത് കഠിനപൃവർത്തികളിൽ ഏർപ്പെട്ട ബറാനെ കാണുകയും ചെയ്തു.അവളെ സഹായിക്കുന്നതിനിവേണ്ടി ശമ്പളകുടിശ്ശിക വാങ്ങി സുൽത്തനെ ഏല്പിച്ചെങ്കിലും അയാൾ അത് ബറാന് നൽകിയില്ല. പിന്നീട് തന്റെ ഐഡന്റി കാർഡ് വിറ്റ് പണം ,മേമർ നൽകിയതണ് എന്ന് പറഞ്ഞ് നജാഫിനെ ഏല്പിച്ചു.അപ്പോൾ അയാൾ താൻ നാട്ടിലേക്ക് പോകുകയാണെന്ന് ലതീഫിനോട് പറഞ്ഞപ്പോൾ അയാൾക്ക് വലിയ ആഘാതമായി.എങ്കിലും അവർ നാട്ടിലേക്ക് പോകുന്ന ആ കുടുംബത്തിനെ അയാൾ സഹായിക്കാൻ തയ്യാറായി.അപ്പോൾ ബറാൻ അവളുടെ പ്രണയം ആയാളെ അറിയിച്ചു കൊണ്ട് ഒരു കുളിർമഴ പെയ്തു.

പുരസ്കാരങ്ങൾ

Montreal World Film Festival 2001 [2]
Oslo Films from the South Festival 2001
European Film Awards - 2001

അവലംബം

http://baran.cinemajidi.com/synopsis.html

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബറാൻ&oldid=2843415" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.