ളാഹ

Jump to navigation Jump to search

Coordinates: 9°22′15.51″N 76°54′24.75″E / 9.3709750°N 76.9068750°E / 9.3709750; 76.9068750 പത്തനംതിട്ട ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് ളാഹ. പത്തനംതിട്ട - ശബരിമല പാതയിൽ പത്തനംതിട്ടയിൽ നിന്ന് 30 കിലോമീറ്റർ അകലെയായി വടശ്ശേരിക്കരയ്ക്ക് സമീപത്തായി പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് [1] ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ധാരാളം റബ്ബർ തോട്ടങ്ങൾ ഉള്ള ളാഹ, റാന്നി വനം വകുപ്പിന്റെ അതിർത്തിയിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ്. ഇവിടെ നിന്നാണ് ശബരിമല തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വഴി തുടങ്ങുന്നതു്. 1960-ൽ ശബരിഗിരി ജല വൈദ്യുത പദ്ധതി വന്നപ്പോൾ മൂഴിയാർ പവർ ഹൗസിലേക്കു നിർമ്മിച്ച ഈ വഴി ഇപ്പോൾ ശബരിമല തീർത്ഥാടകരാണു് പ്രധാനമായി ഉപയോഗിക്കുന്നത്. ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലൊന്നാണ് ളാഹ. ഒരു രാത്രി ളാഹ ഫോറസ്റ്റ് ബംഗ്ലാവിൽ ഇറക്കി വെച്ചിട്ടാണ് തിരുവാഭരണയാത്ര തുടരുന്നത്. അതുപോലെ പ്രസിദ്ധമായ നിലക്കൽ സെന്റ് തോമസ് പള്ളി ളാഹ ജംഗ്‌ഷനിൽ നിന്നും 10 മൈൽ ദൂരത്താണ് സ്ഥിതി ചെയ്യുന്നത്.

അവലംബം

  1. http://www.pathanamthittapolice.com/perunadu.htm


"https://ml.wikipedia.org/w/index.php?title=ളാഹ&oldid=1641031" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.