ബംഗാൾ ഹർകരു

(The Bengal Harkaru എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യയിലെ ആദ്യത്തെ ദിനപത്രമാണ്‌ ബംഗാൾ ഹർകരു. ജയിംസ് സതർലൻഡിന്റെ പത്രാധിപത്യത്തിൽ 1819 ഏപ്രിൽ 29 കൽകത്തയിൽ ആരംഭിച്ചു. കൊൽകത്തയിൽ നിന്നുള്ള പല ചെറുകിട പത്രങ്ങളും പിന്നീട് ഇതിൽ ലയിക്കുകയുണ്ടായി. 1834 ൽ പഴയ പത്രങ്ങളിലൊന്നായ "ഇന്ത്യാ ഗസറ്റും" ഈ പത്രം ഏറ്റെടുത്തു. അഞ്ചുകോളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ഏക പത്രവും ഇതായിരുന്നു. അഞ്ചലോട്ടക്കാരൻ എന്നാണ്‌ ഹർകരുവിന്റെ അർത്ഥം.

അവലംബം

മാധ്യമനിഘണ്ടു-ഡി സി വിജ്ഞാനകോശ നിഘണ്ടു പരമ്പര

"https://ml.wikipedia.org/w/index.php?title=ബംഗാൾ_ഹർകരു&oldid=663284" എന്ന താളിൽനിന്നു ശേഖരിച്ചത്
The article is a derivative under the Creative Commons Attribution-ShareAlike License. A link to the original article can be found here and attribution parties here. By using this site, you agree to the Terms of Use. Gpedia Ⓡ is a registered trademark of the Cyberajah Pty Ltd.